കോടതിയില്‍ കെട്ടിവച്ച 10 കോടി രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട്
കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ മാസ് മറുപടി
ന്യൂഡല്‍ഹി: വിദേശയാത്രയുടെ അനുമതിക്കായി കോടതിയില്‍ കെട്ടിവച്ച 10 കോടി
രൂപ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹര്‍ജി
സുപ്രീംകോടതി തള്ളി. തത്കാലം യാത്ര പോകാതെ സ്വന്തം മണ്ഡലമായ തമിഴ്‌നാട്ടിലെ
ശിവഗംഗയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി കാര്‍ത്തിയോട്
നിര്‍ദ്ദേശിച്ചു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാര്‍ത്തി ഈ
മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് ജയിച്ചിരുന്നു. ഈ വര്‍ഷം ആദ്യമാണ്
വിദേശയാത്രയ്ക്ക് അനുമതി തേടി കാര്‍ത്തി 10 കോടി രൂപ കെട്ടിവച്ചത്.
തുടര്‍ന്ന് വിദേശത്ത് പോകാന്‍ അനുമതി ലഭിച്ചിരുന്നു.
No comments:
Post a Comment