![]() |
| Kashmir |
ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഔദ്യോഗികമായി
നിലവിൽ വന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ജമ്മു കശ്മീരിന് പ്രത്യേക
പദവി നൽകി വന്നിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട്
കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സുപ്രധാന തീരുമാനം കേന്ദ്ര
സർക്കാർ പ്രഖ്യാപിക്കുന്നത്. ജമ്മു കശ്മീർ നിയമസഭയുള്ള കേന്ദ്രഭരണ
പ്രദേശമായിരിക്കും. എന്നാൽ ലഡാക്കിൽ നിയമസഭ ഉണ്ടായിരിക്കില്ല.
ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വകുപ്പ് മന്ത്രിയായ സർദാർ വല്ലഭായ്
പട്ടേലിന്റെ ജന്മദിനത്തിലാണ് ഔദ്യോഗികമായി ജമ്മു കശ്മീർ, ലഡാക്ക്
കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരുന്നത്. ഇന്ത്യയുടെ ഏകീകരണത്തിന്റെ പ്രധാന
ശിൽപ്പിയാണ് അദ്ദേഹം. ദേശീയ ഏകതാ ദിനമായി ആചരിക്കുന്ന ഒക്ടോബർ 31 ന് പ്രധാന
മന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗുജറാത്തിലും
ദില്ലിയിലുമായി പ്രത്യേക പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
